ഇസ്ലാമിക മാസമായ ദു അൽ-ഹിജ്ജയുടെ ആരംഭം നിർണ്ണയിക്കാനായി ചന്ദ്രക്കലയെ നീരീക്ഷിക്കാൻ യുഎഇയുടെയും സൗദി അറേബ്യയുടെയും ചന്ദ്രദർശന സമിതികൾ ഇന്ന് ജൂൺ 18 ഞായറാഴ്ച രാത്രി യോഗം ചേരും.
നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ വഴിയോ ചന്ദ്രനെ കാണാൻ കഴിയുന്നവർ അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യപത്രം രജിസ്റ്റർ ചെയ്യണമെനും സൗദി ഭരണകൂടം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ചന്ദ്രക്കല കണ്ടെത്തുന്നതോടെ ഈ വർഷത്തെ ഈദ് അൽ അദ്ഹ ( ബലിപെരുന്നാൾ ) അവധി ദിവസങ്ങളുടെ കൃത്യമായ ദിവസങ്ങൾ നിർണ്ണയിക്കും.
ഇന്ന് ജൂൺ 18 ഞായറാഴ്ച ചന്ദ്രക്കല കണ്ടാൽ യുഎഇയിലെ ബലിപെരുന്നാൾ അവധിദിനങ്ങളിലെ ആദ്യ ദിവസം ജൂൺ 27 ആയിരിക്കും. വാരാന്ത്യമടക്കം 6 ദിവസത്തെ അവധിലഭിക്കും. ചന്ദ്രക്കല നാളെ ജൂൺ 19 തിങ്കളാഴ്ചയാണ് കാണുന്നതെങ്കിൽ അവധിദിനങ്ങളിലെ ആദ്യ ദിവസം ജൂൺ 28 ആയിരിക്കും. വാരാന്ത്യമടക്കം 5 ദിവസത്തെ അവധിലഭിക്കും.