ചന്ദ്രയാൻ 3യുടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വിജയകരമായി വേർപ്പെട്ടു : നാളത്തെ ഡീ ബൂസ്റ്റിംഗിന് ശേഷം സോഫ്റ്റ് ലാൻഡിംഗിനായുള്ള കാത്തിരുപ്പ്

Chandrayaan 3's lander-propulsion module separates successfully: Waiting for soft landing after tomorrow's de-boosting

ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അവസാനഘട്ട ഭ്രമണപഥം താഴ്‌ത്തലും ഇന്നലെ വിജയകരമായി പൂർത്തിയായെന്ന് അറിയിച്ചതിന് പിന്നാലെ ഇന്ന് വ്യാഴാഴ്ച വിക്രം ലാൻഡറും പ്രജ്ഞാന്‍ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെടുന്ന ഘട്ടം വിജയകരമായി പൂർത്തിയായെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.

ചന്ദ്രോപരിതലത്തിൽ നിന്ന് 100 കി.മീ. മുകളിൽ വെച്ചാണ് ലാൻഡർ വേർപെട്ടത്. അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് നാളെ വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് നടക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. പിന്നെ സോഫ്റ്റ് ലാൻഡിംഗിനായുള്ള കാത്തിരുപ്പ് ആണ്.

രാജ്യം ഉറ്റുനോക്കുന്ന സോഫറ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23 ന് വൈകിട്ട് 5.47 ഓടെ ഉണ്ടായിരിക്കുമെന്നാണ് ഐഎസ്ആർഒ കണക്കുകൂട്ടുന്നത്. ഇക്കഴിഞ്ഞ ജൂലൈ 14-നായിരുന്നു ശ്രീഹരിക്കോട്ടയിൽനിന്ന് ഐഎസ്‌ആര്‍ഒ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!