യുഎഇയിലെ ഏഴ് എമിറേറ്റുകളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനാൽ ദുബായിലെ പല സ്കൂളുകളും ഇന്ന് വെള്ളിയാഴ്ച ഓൺലൈനിലേക്ക് മാറിയിട്ടുണ്ട്. റാസ് അൽ ഖൈമയിലെ സ്കൂളുകൾ ഇന്ന് ഓൺലൈനിലേക്ക് മാറുമെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നു.
“അസ്ഥിരമായ കാലാവസ്ഥ കാരണം, എല്ലാ പഠനങ്ങളും ഇന്ന് സൂം വഴി നടത്തും. ഇതിനകം ബസിൽ കയറിയ വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ച് വിടും” ഒരു സ്കൂൾ രക്ഷിതാക്കൾക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. സ്കൂൾ മേധാവികൾ അറിയിച്ചു. പെട്ടെന്നുള്ള ഈ അറിയിപ്പിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയതിന് മാതാപിതാക്കളോട് സ്കൂളിന്റെ പ്രിൻസിപ്പൽ ക്ഷമാപണം നടത്തുകയും ചെയ്തു.