യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെയുണ്ടായ മൂടൽമഞ്ഞിനെത്തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാവിലെ 9 മണി വരെ ദൂരക്കാഴ്ച കുറയുമെന്നാണ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയത്.
മൂടൽ മഞ്ഞിനെ തുടർന്ന് അബുദാബി പോലീസ് സ്വീഹാൻ റോഡിലും (തെലാൽ സ്വീഹാനിലെ ഓവൽ റൗണ്ട് എബൗട്ടും കൂപ്രി പാലത്തിലെ സായിദ് മിലിട്ടറി സിറ്റിയും) അബുദാബി – അൽ ഐൻ റോഡിലും (അൽ ഖസ്‌ന – റിമ) 80 കി.മീ / മണിക്കൂർ വേഗത പരിധി സജീവമാക്കി. ഇന്ന് താപനില കുറയുകയും ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.