മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്ലാന്റ് ഷാർജയിൽ ഒരുങ്ങുന്നു

The world's first plant to produce hydrogen from waste is coming up in Sharjah

മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്ലാന്റ് ഷാർജയിൽ ഒരുങ്ങുന്നു. ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മാലിന്യ-ഹൈഡ്രജൻ പ്ലാന്റ് യുഎഇയിൽ വികസിപ്പിക്കുന്നതിന് ഷാർജ ആസ്ഥാനമായുള്ള Beeah ആണ് സംയുക്ത വികസന കരാറിൽ (JDA) ഒപ്പുവച്ചിരിക്കുന്നത്

യുഎഇ പവലിയനിലെ COP28-ൽ വെച്ച് Beeah ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒ ഖാലിദ് അൽ ഹുറൈമെൽ, ചിനൂക്ക് ഹൈഡ്രജന്റെ സിഇഒയും സഹസ്ഥാപകനുമായ ഡോ. റിഫാത് ചലാബി, എയർ വാട്ടർ ഗ്യാസ് സൊല്യൂഷൻസ് പ്രസിഡന്റും സിഇഒയുമായ ഇസ്മായേൽ ചലാബി എന്നിവരാണ് ഇതിനായുള്ള കരാറിൽ ഒപ്പുവച്ചത്.

മാലിന്യത്തിൽ നിന്ന് ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന് കാർബൺ-നെഗറ്റീവ് സൊല്യൂഷൻ പ്രദർശിപ്പിച്ച് വലിയ മുന്നേറ്റം കൈവരിച്ച ഹൈഡ്രജൻ മാലിന്യത്തിൽ നിന്നുള്ള പ്രദർശന പ്ലാന്റിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ കരാർ നിർമ്മിക്കുന്നത്. സുസ്ഥിര ഊർജം, പരിസ്ഥിതി സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ യുഎഇയുടെ പങ്ക് വർധിപ്പിക്കുകയാണ് ഈ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയുടെ സുസ്ഥിരത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ സ്റ്റേഷൻ സംഭാവന ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

പ്രദർശന പ്ലാന്റ്, മുനിസിപ്പൽ ഖരമാലിന്യം, പുനരുപയോഗം ചെയ്യാത്ത പ്ലാസ്റ്റിക്കുകൾ, തടിമാലിന്യം എന്നിവയുൾപ്പെടെ വിവിധ ജൈവാധിഷ്ഠിത മാലിന്യങ്ങളെ ഈ പ്ലാന്റ് സൂപ്പർ ഗ്രീൻ ഹൈഡ്രജനാക്കി മാറ്റും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!