യുഎഇയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ രൂപപ്പെട്ട മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
യെല്ലോ അലേർട്ട് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളെയാണ് കാണിക്കുന്നത്, അതേസമയം റെഡ് അലർട്ട് മൂടൽമഞ്ഞ് യഥാർത്ഥത്തിൽ രൂപപ്പെട്ടതും ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറഞ്ഞതുമായ പ്രദേശങ്ങളെ കാണിക്കുന്നു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോഡരികിലെ ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ നൽകിയിട്ടുള്ള വേഗപരിധി മാറ്റുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 17 ഡിഗ്രി സെൽഷ്യസിലേക്കും താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു എമിറേറ്റുകളിലും യഥാക്രമം 28 ഡിഗ്രി സെൽഷ്യസും 27 ഡിഗ്രി സെൽഷ്യസും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.