യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം ജുമൈറയിലെ ഒരു ഒരു ജനപ്രിയ കഫേയിലെത്തിയപ്പോൾ ജീവനക്കാർ അമ്പരന്നു.
ഷെയ്ഖ് മുഹമ്മദ് ഒരു ചെറിയ പരിവാരവുമായി സിപ്രിയാനി ഡോൾസിയിൽ എത്തുന്നതും മേശ ലഭിക്കാൻ ക്യൂവിൽ കാത്തുനിൽക്കുന്നതുമാണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ കാണുന്നത്. കഫേയിലെ ജീവനക്കാരും മറ്റുള്ളവരും ഹിസ് ഹൈനസിനെ വളരെ അടുത്ത് കണ്ട് സന്തോഷത്തോടെ ആശ്ചര്യപ്പെടുന്നതും , ഷെയ്ഖ് മുഹമ്മദ് കഫേയിലേക്ക് നടക്കുന്നതും ഇരിക്കുന്നതും തുടർന്ന് കഫേയിലുള്ളവർ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതും ഫോണിൽ പരിശോധിക്കുന്നതും കാണാം.
തങ്ങളുടെ കഫേയിലേക്ക് അപ്രതീക്ഷിത സന്തോഷമായിരുന്നുവെന്ന് സിപ്രിയാനി ഡോൾസിയുമായി പങ്കാളിത്തമുള്ള ഗെയിൻസ്ബറോ ഗ്രൂപ്പിൻ്റെ മാർക്കറ്റിങ് മേധാവി താരെക് ബെക്ഡാഷെ പറഞ്ഞു.