2023-ൽ 17 മില്ല്യൺ അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്തതിനാൽ 2023-ൽ ടൂറിസത്തിൽ ഒരു റെക്കോർഡ് ബ്രേക്കിംഗ് വർഷത്തിന് ദുബായ് സാക്ഷ്യം വഹിച്ചതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
“ആഗോള വിനോദസഞ്ചാര മേഖലയിൽ ദുബായ് മുൻനിരയിലാണ്” ദുബായിലെ ഹോട്ടൽ കപ്പാസിറ്റി 150,000-ലധികം മുറികളിൽ എത്തിയതായും ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസ നിരക്കായ 77.4 ശതമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ഇക്കണോമിക് അജണ്ട D33, ബിസിനസ്സിനും ടൂറിസത്തിനുമുള്ള മികച്ച 3 നഗരങ്ങളിൽ ഒന്നായി നഗരത്തെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.