അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഷാർജയിലെ പൊതു പാർക്കുകൾ താൽക്കാലികമായി അടച്ച് ഒരു ദിവസത്തിന് ശേഷം ഇന്ന് ചൊവ്വാഴ്ച്ച വീണ്ടും തുറന്നതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
യുഎഇയിലുടനീളം കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഷാർജയിലെ പാർക്കുകൾ തിങ്കളാഴ്ച്ച അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.