Search
Close this search box.

അജ്മാനിലെ കെമിക്കൽ ഫാക്ടറിയിലെ തീപിടിത്തം : കാണാതായ ഒരാൾ മരണപ്പെട്ടതായി സംശയം

Chemical factory fire in Ajman- A missing person is suspected to have died in the fire

അജ്മാനിൽ സാനിറ്റൈസറുകളും പെർഫ്യൂമുകളും കെമിക്കൽ ഉൽപന്നങ്ങലും നിർമ്മിക്കുന്ന ഫാക്ടറിയിൽ ഫെബ്രുവരി 24 ന് ശനിയാഴ്ച ഒരു തീപിടിത്തമുണ്ടായതിനെത്തുടർന്ന് 9 പാകിസ്ഥാൻ സ്വദേശികൾക്ക് ഗുരുതര പരിക്കേറ്റതായി അധികൃതർ അറിയിച്ചിരുന്നു. പരിക്കേറ്റ ഒമ്പത് പാകിസ്ഥാനികളും യുഎഇയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

എന്നാൽ പഞ്ചാബിലെ ദേരാ ഗാസി ഖാൻ സ്വദേശിയായ അക്ബറിനെ ഫാക്ടറിക്ക് തീപിടിച്ചതിനെ തുടർന്ന് കാണാതായതായും കോൺസുലേറ്റിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത കത്തിക്കരിഞ്ഞ ഒരു മൃതശരീരത്തിന്റെ ഫോറൻസിക് വിശകലനവും ഡിഎൻഎ പരിശോധനയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മൃതദേഹം അക്ബറിന്റെ ആണോ എന്നുള്ള സംശയത്തിലാണ് യുഎഇയിലെ പാകിസ്ഥാൻ എംബസി അധികൃതർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!