Search
Close this search box.

ദുബായിലെ വിദ്യാർത്ഥികൾക്ക് പൊതുഗതാഗത സൗകര്യങ്ങളിൽ 70% വരെ കിഴിവ് : പുതിയ നോൾ കാർഡ് പുറത്തിറക്കാൻ RTA

Up to 70% discount on public transport for Dubai students : RTA to launch new NOL card

ദുബായിലെ സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പൊതുഗതാഗത സൗകര്യങ്ങളിൽ 70% വരെ നൽകുന്ന പുതിയ നോൾ കാർഡ് പുറത്തിറക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.

യൂണിവേഴ്‌സിറ്റി കാൻ്റീനുകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് 70 ശതമാനം വരെ കിഴിവുകളും പ്രമോഷണൽ ഓഫറുകളും ആസ്വദിക്കാം. പുതിയ അധ്യയന വർഷം (സെപ്റ്റംബർ 2024) മുതൽ പുതിയ കാർഡ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് നോൾ പേ ആപ്പ് വഴി കാർഡിന് അപേക്ഷിച്ചാൽ വീട്ടിലേക്ക് ഡെലിവറി ചെയ്യും. ഇതിനകം ഒരു സ്റ്റുഡൻ്റ് നോൾ കാർഡ് ഉള്ള ഉപയോക്താക്കൾക്ക് അത് ലോഞ്ച് ചെയ്തുകഴിഞ്ഞാൽ പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!