റമദാനിൽ അബുദാബി എമിറേറ്റിലെ റോഡുകളിൽ രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ 50-ഓ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവയ്ക്ക് അബുദാബി പോലീസ് നിരോധനം പ്രഖ്യാപിച്ചു.
അബുദാബിയിലും അൽഐനിലും ഇന്ന് മുതൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും നിരോധനം നടപ്പാക്കുമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് യൂസഫ് അൽ
എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിംഗ് വിന്യസിക്കുമെന്നും, സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാഫിക് നിയന്ത്രണ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.