യുഎഇ നിവാസികൾക്ക് ഇന്ന് മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും ചില പ്രദേശങ്ങളിൽ ചാറ്റൽ മഴ പെയ്തേക്കുമെന്നും രാജ്യത്തെ കാലാവസ്ഥാ വകുപ്പ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
വടക്കൻ, കിഴക്കൻ മേഖലകളിൽ നേരിയ മഴ പെയ്തേക്കാം. ബുധനാഴ്ച രാവിലെ വരെ വൈകുന്നേരം താപനില കുറയുകയും ഈർപ്പം ഉയരുകയും ചെയ്യാം കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ചില പ്രദേശങ്ങളിൽ നേരിയ പൊടികാറ്റിനും സാധ്യതയുണ്ട് . പൊടികാറ്റിനെക്കുറിച്ച് അബുദാബിയുടെ ചില ഭാഗങ്ങളിൽ വൈകുന്നേരം 4 മണി വരെ NCM യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.