Search
Close this search box.

ദുബായിൽ വാഹനപകടം നടന്നാൽ നടപടി റെക്കോർഡ് സമയത്തിനുള്ളിൽ : 6 മിനിറ്റ് പ്രതികരണ സമയവും 8 മിനിറ്റ് ക്ലിയറൻസ് സമയവും

In case of a car accident in Dubai, action is taken in record time: 6 minutes response time and 8 minutes clearance time

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ദുബായ് പോലീസും ചേർന്ന് 2022 നവംബറിനും 2024 ജനുവരിക്കും ഇടയിൽ 13 പ്രധാന കോറിഡോറുകളിലായി 22.000 ട്രാഫിക് സംഭവങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പുതിയ കണക്കുകൾ വ്യക്‌തമാക്കുന്നു.

സംഭവസഥലങ്ങളിലേക്ക് എത്തിച്ചേരുന്നത് / പ്രതികരണ സമയം ശരാശരി ആറ് മിനിട്ടും എട്ട് മിനിട്ട് ക്ലിയറൻസ് സമയവും ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ ഇന്ന് ഞായറാഴ്ച പറഞ്ഞു

ദുബായ് പോലീസുമായി സംയുക്തമായി നടത്തുന്ന ട്രാഫിക് ഇൻസിഡൻ്റ് മാനേജ്‌മെൻ്റ് പ്രോജക്റ്റ് വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നത്, അപകട രംഗങ്ങളുടെ വേഗത്തിലുള്ള മാനേജ്മെൻ്റ്, സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെ വാഹനമോടിക്കുന്നവർക്ക് അസാധാരണമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ താൽക്കാലിക ട്രാഫിക് വഴിതിരിച്ചുവിടൽ, വാഹനമോടിക്കുന്നവരെ സഹായിക്കൽ, ഇവൻ്റുകൾ നടക്കുമ്പോൾ ട്രാഫിക് മാനേജ്‌മെൻ്റ് പിന്തുണ നൽകൽ എന്നിവയും ഇവരുടെ പരിധിയിൽ ഉൾപ്പെടുന്നു. പ്രധാന ഹൈവേകളിലും ക്രിട്ടിക്കൽ റോഡുകളിലും അതിവേഗ റെസ്‌പോൺസ് വാഹനങ്ങൾ വിന്യസിക്കാൻ പ്രത്യേക സ്ഥലങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!