Search
Close this search box.

അപകടങ്ങളില്ലാത്ത റമദാൻ കാമ്പയിൻ : നോമ്പ് തുറക്കാൻ പോകാനായി തിരക്കുകൂട്ട് ഡ്രൈവ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്.

Accident-free Ramadan Campaign- Dubai Police warns against driving in a hurry to break the fast.

റമദാനിൽ നോമ്പ് തുറക്കാൻ വീട്ടിലേക്ക് പോകാനായി തിരക്കുകൂട്ടി ഡ്രൈവ് ചെയ്യരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

തിരക്കേറിയപ്രധാന ജംഗ്ഷനുകളിൽ വെച്ച് ”അപകടങ്ങളില്ലാത്ത റമദാൻ’ എന്ന പേരിൽ ഡ്രൈവർമാർക്ക് 71,000 ഇഫ്താർ ഭക്ഷണം നൽകികൊണ്ടാണ് ദുബായ് പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്.

ഇഫ്താർ സമയത്തിന് മുമ്പ് വാഹനാപകടങ്ങൾ വർദ്ധിക്കുന്നത് ചില ഡ്രൈവർമാർ വീട്ടിലേക്ക് തിടുക്കം കൂട്ടുന്നതും അപകടകരമായ ട്രാഫിക് ലംഘനങ്ങളിൽ ഏർപ്പെടുന്നതും കൊണ്ടാണെന്ന് പോലീസ് പറഞ്ഞു.

ട്രാഫിക് ബോധവൽക്കരണ വകുപ്പ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്, അൽ ഖവാനീജ് പോലീസ് സ്‌റ്റേഷൻ, എമിറേറ്റ്സ് റെഡ് ക്രസൻ്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ, ദുബായ് കസ്റ്റംസ്, ദുബായ് ഡിജിറ്റൽ അതോറിറ്റി, മെഡ്7 ഫാർമസി, ലൈഫ് ഫാർമസി, തലാബത്ത്. എന്നിവയുൾപ്പെടെ വിവിധ സംഘടനകളുമായി സഹകരിച്ചാണ് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ഈ കാമ്പയിൻ തുടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!