യുഎഇയിൽ ഇടിമിന്നലിനൊപ്പം ശക്തമായ മഴ തുടരുന്നു

യുഎഇയിൽ ഇടിമിന്നലിനൊപ്പം ശക്തമായ മഴ തുടരുകയാണ്. മഴയ്ക്കും ഇടിമിന്നലിനുമൊപ്പം
ശക്തമായ ചുഴലിക്കാറ്റും യുഎഇ നിവാസികളെ ബാധിക്കുന്നുണ്ട്. എന്നാൽ ബുധനാഴ്ച വരെ നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ ന്യൂനമർദ്ദം രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് കാരണമായി. അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട്, സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, അൽ ബത്തീൻ എയർപോർട്ട്, ഷാർജ, ഫുജൈറ വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ ഇടിമിന്നലുണ്ടായതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.

എമിറേറ്റ്‌സിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവ ഇന്നും തുടരും. യുഎഇയുടെ പടിഞ്ഞാറൻ മേഖലയിൽ ഉച്ചയോടെ പുതിയ തരംഗം ക്രമേണ അബുദാബിയിലേക്ക് നീങ്ങും. വൈകുന്നേരത്തോടെ ഇത് അൽഐൻ ഉൾപ്പെടെ യുഎഇയുടെ വടക്ക് കിഴക്ക് മേഖലകളിലേക്ക് ക്രമേണ വ്യാപിക്കും.

ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളോടും മോശം കാലാവസ്ഥയെ തുടർന്ന് റിമോട്ട് ലേണിംഗ് നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥ രൂക്ഷമാകുന്നതിനാൽ യുഎഇയിൽ നിന്നുള്ള ചില വിമാനങ്ങൾ വൈകാനിടയുണ്ടെന്ന് എയർലൈൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കനത്ത മഴ ചില വിമാനങ്ങൾ വൈകാൻ കാരണമാകുമെന്ന് അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!