ഉമ്മുൽ ഖുവൈനിൽ 44 കാരനായ ഒരാളെ കാണാതായതിനെ തുടർന്ന് പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു.
ഇന്നലെ ശനിയാഴ്ച ഉമ്മുൽ ഖുവൈനിലെ മാതാപിതാക്കളുടെ വീട്ടിൽ നിന്നാണ് ബഷർ അഹമ്മദ് മഹ്ദി അൽ ദാഹർ എന്ന 44 കാരനെ കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 06-7062502, 050-2107788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്:






