Search
Close this search box.

പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ്

Dubai announces new opening hours for parks and playgrounds

ദുബായിലെ തടാകതീര പാർക്കുകൾ, റെസിഡൻഷ്യൽ പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയ്ക്കായി ദുബായ് മുനിസിപ്പാലിറ്റി ഇന്ന് ശനിയാഴ്ച പുതിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

ഇതനുസരിച്ച് തടാകതീര പാർക്കുകൾ( lakeside parks), റെസിഡൻഷ്യൽ പാർക്കുകൾ (residential parks ), കളിസ്ഥലങ്ങൾ (playgrounds) എന്നിവ തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 8 മുതൽ രാത്രി 11 വരേയും, വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിൽ രാവിലെ 8 മുതൽ 12 വരേയുമാണ് പ്രവർത്തിക്കുക.

ദുബായ് മുനിസിപ്പാലിറ്റിയുടെ മെഗാ പ്രോജക്ടുകളിൽ, താമസിക്കാൻ അനുയോജ്യമായ സ്ഥലമെന്ന നിലയിൽ ദുബായുടെ ആകർഷണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതു പാർക്കുകളും വ്യതിരിക്തമായ വിനോദ ഇടങ്ങളും നിർമ്മിച്ചുവരുന്നുണ്ട്.

2023 അവസാന പാദത്തിൽ, ദുബായ് മുനിസിപ്പാലിറ്റി അൽ വർഖ 1, 4 ജില്ലകളിലായി 8 മില്യൺ ദിർഹം ചെലവിൽ രണ്ട് പാർക്കുകൾ നിർമ്മിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!