കണ്ണൂർ സ്വദേശി അജ്‌മാനിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ സ്വദേശി താഴത്തൊരു അമീർ ഹംസ മകൻ തൻവീർ (51) ആണ് അജ്മാനിലെ ഒരു റെസ്റ്റാറന്റിൽ കുഴഞ്ഞ് വീണത്.
ഉടൻ തന്നെ അജ്‌മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജ്‌മാൻ ഇത്തിസലാത്തിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ് ഖദീജ. ഭാര്യ റഫീന , മക്കൾ ആയിഷ, ആലിയാ , സഹോദരങ്ങൾ താജുന്നിസ അൻസാരി , തസ്‌നിം ഹാഷിം (ദുബായ്) , തനൂജ ഹാറൂൺ.