ദുബായ് മെട്രോയുടെ 15-ാം വാർഷികം ഗംഭീര ആഘോഷമാക്കാൻ ദുബായ് ആർ.ടി.എ

ദുബായ് മെട്രോ വരുന്ന 2024 സെപ്റ്റംബർ 9 ന് 15 വർഷം പൂർത്തിയാക്കുമ്പോൾ ഗംഭീര ആഘോഷമാക്കാനൊരുങ്ങുകയാണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA).

ട്രാക്കിലെ 15 വർഷം എന്ന പേരിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ വിവിധ പ്രമോഷനുക ൾ, സർപ്രൈസുകൾ, വിനോദപരിപാടികൾ, ലോക രാജ്യങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കും നിവാസി കൾക്കും സന്തോഷമേകുന്ന വിവിധ സംരംഭങ്ങൾ ഉണ്ടാകും. ലിഗോ മിഡിലീസ്റ്റ്, ലിഗോലാൻഡ് ദുബായ്, ഇഗ്ലു, അൽ ജാബിർ ഗാലറി, എമിറേറ്റ്സ് പോസ്റ്റ് എന്നിവരാണ് ഇത്തവണത്തെ ആഘോഷ പരി പാടികളുടെ സ്പോൺസർമാർ.

എമിറേറ്റ്സ് പോസ്റ്റ് 15-ാം വാർഷകത്തോടനുബന്ധിച്ച് സ്റ്റാമ്പ് ശേഖരിക്കുന്നവർക്കായി പ്രത്യേക പോസ്റ്റൽ സ്റ്റാമ്പുകളും പുറത്തിറക്കും. കൂടാതെ കാമ്പയിൻ ലോഗോ പതിച്ച സ്പെഷൽ എഡിഷൻ നോൾ കാർഡും ആർ.ടി.എ പുറത്തിറക്കും. ലിഗോ മിഡിലീസ്റ്റ് പ്ര ത്യേകമായി രൂപകൽപന ചെയ്‌തതാണ് സ്പെഷൽ നോൾ കാർഡ്

ദുബായ് മെട്രോ ആരംഭിച്ച വർഷമായ 09-09-2009ൽ ജനിച്ച കുട്ടികളെ ലക്ഷ്യമിട്ട് ‘മെട്രോ ബേബീസ്’ എന്ന പേരിൽ കുട്ടികൾക്കായി സെപ്റ്റംബർ 21ന് ലിഗോ ലാൻഡ് പ്രത്യേക ആഘോഷ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ആ വർഷം 09-09 ൽ ജനിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ആർ.ടി.എയുടെ www.rta.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

ദുബായ് മെട്രോയുടെ രൂപത്തിലുള്ള ലിമിറ്റഡ് എഡിഷൻ ഐസ്ക്രീമുകളും ഇഗ്ലു പുറത്തിറക്കും. ഇതിൽ 5,000 ഐസ്ക്രീമുകളിൽ രഹസ്യകോഡ് പതിച്ച സ്റ്റിക്കുകൾ ഉൾപ്പെടുത്തും. ഈ കോഡ് കണ്ടെത്തുന്നവർക്ക് 5000 ദിർഹത്തിൻ്റെ നോൾ ടെർഹാൽ ഡിസ്‌കൗണ്ട് കാർഡുകൾ സമ്മാനമായി ലഭിക്കും.

കൂടാതെ വിവിധ മെട്രോ സ്‌റ്റേഷനുകളിൽ സെപ്റ്റംബർ 21 മുതൽ 27 വരെ വിവിധ സംഗീത പരിപാടികളും അരങ്ങേറും. ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫിസിന്റെ ഭാഗമായ ബ്രാൻഡ് ദുബായ് സംഘടിപ്പിക്കുന്ന നാലാമത് മെട്രോ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി ഇമാറാത്തി, അന്താരാഷ്ട്ര സംഗീതജ്ഞർ പങ്കെടുക്കു ന്ന തൽസമയ സംഗീത വിരുന്നിൽ മെട്രോ യാത്രക്കാർക്ക് പങ്കെടുക്കാനുള്ള അവസരവും ഉണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!