ദുബായ്: നവംബറിൽ യു.എ.ഇ യിലെ സാലിക്ക് ടോൾ ഗേറ്റ് പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ട്. അൽ സഫ സൗത്ത് മേഖലയിലാ്ണ് യുഎഇയിലെ പത്താമത്തെ സാലിക്ക് ഗേറ്റ് സ്ഥിതി ചെയ്യുന്നത്. സാലിക് ഗേറ്റ് പ്രവർത്തനക്ഷമമാകുന്നതോടെ ഗതാഗത കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അൽഖൈയിൽ റോഡിൽ ബിസിനസ് ബേ ക്രോസിലാണ് 9-ാമത്തെ സാലിക്ക് ഗേറ്റുള്ളത്. ബർഷ, ഗർഹൂദ്, മക്തൂം പാലം, മംസാർ സൗത്ത്, നോർത്ത് അൽസഫ, എയർപോർട്ട് ടണൽ, ജബൽ അലി തുടങ്ങിയ സ്ഥലങ്ങളിലാണ് സാലിക്ക് ഗേറ്റുകളുള്ളത്.
പുതിയ ടോൾ ഗേറ്റ് വരുന്നതോടെ റോഡിലെ കുരുക്ക് 15% വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.