ദുബായ്: ഗാസയിലെ മെഡിക്കൽ പോയിന്റുകളിലേക്ക് കുടിവെള്ളം നൽകി യുഎഇ. ഗാസ മുനമ്പിലെ നിവാസികൾ നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ പലസ്തീൻ ജനതയ്ക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായാണ് നടപടി. രോഗികളുടെ ദുരിതം ലഘൂകരിക്കുന്നതിനും മെഡിക്കൽ പോയിന്റുകളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള കാമ്പെയ്നിന്റെ ഭാഗമായി ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 ടീം മെഡിക്കൽ പോയിന്റുകളിലും കുടിയിറക്കപ്പെട്ട ആളുകൾ ഖാൻ യൂനിസിൽ ഒത്തുകൂടിയ പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്തു.
ഗാസയിലെ നിവാസികൾ നേരിടുന്ന വെല്ലുവിളികൾക്കിടയിൽ വെള്ളം ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി സന്നദ്ധസംഘങ്ങൾ മെഡിക്കൽ പോയിന്റുകൾക്ക് വാട്ടർ ടാങ്കുകൾ നൽകി. ഖാൻ യൂനിസിലെയും വടക്കൻ ഗാസയിലെയും വാട്ടർ ലൈനുകളും നെറ്റ്‌വർക്കുകളും നന്നാക്കുക, വാട്ടർ ടാങ്കുകൾ വിതരണം ചെയ്യുക, ക്യാമ്പുകളിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കുടിവെള്ളം വിതരണം ചെയ്യുക എന്നിവയുൾപ്പെടെ വിവിധ പദ്ധതികൾ യുഎഇ നടപ്പിലാക്കി വരുന്നുണ്ട്.