മൂടൽമഞ്ഞിന് സാധ്യത; ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ച് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. മൂടൽമഞ്ഞുള്ളപ്പോൾ ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നാണ് അബുദാബി പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ഡ്രൈവർമാർ റോഡുകളിലെ കുറഞ്ഞ വേഗപരിധി പാലിക്കണമെന്നും സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്‌ക്രീനുകളിൽ കാണിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ആകാശം പൊതുവേ മേഘാവൃതമായി കാണപ്പെടും. രാത്രിസമയങ്ങളിൽ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പനില ഉയർന്നത് 90 ശതമാനത്തിലും പർവതപ്രദേശങ്ങളിൽ 15 ശതമാനത്തിലും എത്തും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!