ദുബായ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് യുഎഇ പ്രസിഡന്റ് നന്ദി അറിയിച്ചു. തന്ത്രപരമായ പങ്കാളിത്തത്തിലേയ്ക്ക് മുന്നേറുന്നതിനുമുള്ള യുഎഇ പ്രസിഡന്റിന്റെ ശ്രമങ്ങളെ പുടിൻ അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസമാണ് ശൈഖ്് മുഹമ്മദ് ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയത്. മോസ്കോയിലെ വ്നുക്കോവോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ്, ദേശീയ സുരക്ഷയ്ക്കായുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, യുഎഇ പ്രസിഡന്റിന്റെ സ്ട്രാറ്റജിക് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി അഫയേഴ്സ് ഫൈസൽ അബ്ദുൽ അസീസ് മുഹമ്മദ് അൽ ബന്നായി, എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, റഷ്യൻ ഫെഡറേഷനിലെ യുഎഇ അംബാസഡർ ഡോ. മുഹമ്മദ് അഹമ്മദ് ബിൻ സുൽത്താൻ അൽ ജാബർ തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.