മലപ്പുറം സ്വദേശി ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

A native of Malappuram died in a car accident in Sharjah.

മലപ്പുറം തെന്നല സ്വദേശി മഞ്ഞണ്ണിയിൽ ആലിക്കുട്ടി (59) ഷാർജ മലീഹ റോഡിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

വർഷങ്ങളായി വിവിധ ഗൾഫ് രാജ്യങ്ങളിലായി പ്രവാസ ലോകത്തുള്ള ഇദ്ദേഹം തെന്നലയിലെ പൗര പ്രമുഖനും ജനകീയ വ്യക്തിത്വുമായിരുന്നു. മലീഹയിൽ നിന്നും ഷാർജയിലേക്ക് വരുന്ന വഴി ഷാർജ ഗ്രാൻഡ് മസ്ജിദ് ഭാഗത്ത്‌ വെച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

പിതാവ് മഞ്ഞണ്ണിയിൽ സൈദലവി, മാതാവ് മമ്മാദി. തെന്നല തറയിൽ ഫാത്തിമക്കുട്ടിയാണ് ഭാര്യ. ഏഴ് മക്കളുണ്ട്. ഖബറടക്കം ഇന്ന് രാത്രി 9.30 ന് സോനപൂർ ഖബർസ്ഥാനിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!