യുഎഇയിൽ ഇന്നലെ ശനിയാഴ്ച വൈകീട്ട് നടന്ന ആദ്യ യുഎഇ ലോട്ടറി നറുക്കെടുപ്പിൽ 29,000 പേർ സമ്മാനം നേടി. ശനിയാഴ്ച രാത്രി 10.30 ന് കമ്പനിയുടെ വെബ്‌സൈറ്റിൽ നൽകിയ വിവരമനുസരിച്ച് ഒന്നാം സമ്മാനമായ 100 മില്യൺ ദിർഹത്തിനും രണ്ടാം സമ്മാനമായ 1 മില്യൺ ദിർഹത്തിനും വിജയികളില്ല.
അഞ്ചിൽ കൂടുതൽ അക്കങ്ങൾ യോജിപ്പിച്ച് നാല് പേർ 100,000 ദിർഹം സമ്മാനം നേടി, 211 പേർ 1,000 ദിർഹം നേടി. 28,858 പേർ അഞ്ചാം സമ്മാനമായ 100 ദിർഹം നേടി.
സിസ്റ്റം തിരഞ്ഞെടുത്ത ഏഴ് ലക്കി ചാൻസ് ഐഡികൾ CP6638485, CQ6766870, DU9775445, DJ8619319, DC7978145, CO6505342, CS6983220 ഇവയായിരുന്നു. ഇവയ്ക്ക് 100,000 ദിർഹം വീതം ‘ഗ്യാരണ്ടി’ സമ്മാനങ്ങൾ ലഭിക്കും.