ദുബായിലെ ബിസിനസ്സ് മീറ്റിൽ പ്രവാസികളെ റബ്ബർ വ്യവസായം ചെയ്യാൻ ക്ഷണിച്ച് കേരള റബ്ബർ ലിമിറ്റഡ്.

Kerala Rubber Limited invited non-residents to do rubber industry at the business meet in Dubai.

പ്രവാസികളെ റബ്ബർ വ്യവസായം ചെയ്യാൻ ക്ഷണിച്ച് കേരള റബ്ബർ ലിമിറ്റഡ്. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ബിസിനസ്സ് മീറ്റിൽ കേരള റബ്ബര് ലിമിറ്റഡ് ന്റെ അഡ്വൈസർ ആയ കരിമ്പുഴ രാമൻ ആണ് പ്രവാസികളെ റബ്ബർ വ്യവസായം ചെയ്യാൻ ക്ഷണിച്ചത്.

നാച്ചുറൽ റബറിന്റെ ഇന്ത്യയിലെ പ്രോഡക്ഷനിൽ 70 ശതമാനം കേരളത്തിലാണ്. പക്ഷേ അതിന്റെ മൂല്യ വർദ്ധിത ഉപയോഗം കേരളത്തിന് പുറത്താണ്. ഇതിനൊരു പരിഹാരം ഉണ്ടാക്കാനും കേരളത്തിലെ റബ്ബറിന് വൻ മൂല്യ വർധിത വിപണി കാണാനുമാണ് കേരള റബ്ബർ ലിമിറ്റഡ് ശ്രമിക്കുന്നത് എന്ന് കേരള റബ്ബര് ലിമിറ്റഡ് ന്റെ അഡ്വൈസർ ആയ കരിമ്പുഴ രാമൻ ദുബായിലെ നിക്ഷേപക താൽപര്യകരുടെ യോഗത്തിൽ പറഞ്ഞു.

കേരള റബ്ബർ ലിമിറ്റഡ് പിറവത്ത് തുടങ്ങുന്ന ഇന്ത്യ ഏറ്റവും വലിയ റബ്ബര് ക്ലസ്റ്ററിന്റെ പ്രവർത്തങ്ങളും അതിൽ നിക്ഷേപം നടത്തി എങ്ങനെ പുതിയ സംരംഭകർക്ക് വിജയം ഉണ്ടാക്കാം എന്നതിനെക്കുറിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കേരള റബ്ബര് ലിമിറ്റഡ്ന്റെ ചെയർമാനും മാനേജിങ് ഡയറക്ടർ മായ മുൻ ചീഫ് സെക്രട്ടറി ഷീല തോമസ് ഓൺലൈൻ വഴി സർക്കാർ റബ്ബർന് വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ കുറിച്ചും, ക്ലസ്റ്റർ ഡെവലപ്പ്മെന്റിലൂടെ വരാൻ പോകുന്ന വൻ സാധ്യതകളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

മേജർ കോമൺ ഫെസിലിറ്റീസ് ആൻഡ് പ്രൊമോഷണൽ ആക്ടിവിറ്റീസ്, Raw മെറ്റീരിയൽ ബാങ്ക്& വേയർഹൗസ് for raw മറ്റീരിയൽസ് and പ്രോഡക്റ്റ്സ്, ടെക്നോളജി സപ്പോർട്ട് to MSME സെക്ടർ, മാർക്കറ്റിംഗ് and എക്സ്പോർട്ട് ഇൻഫോർമേഷൻ /അസിസ്റ്റൻസ്, കോമൺ എഫ്ലുവന്റ് ട്രീറ്റ്മെൻറ് പ്ലാന്റ്(CETP), എഞ്ചിനീയറിംഗ് അസിസ്റ്റൻസ് and ടൂള് റൂം ഫെസിലിറ്റി, സിംഗിൾ വിൻഡോ ക്ലിയർസ് and അപ്രൂവൽസ്, റിസർച്ച് and ഡെവലപ്മെൻറ് സെന്റർ, ടെസ്റ്റിംഗ് and ക്വാളിറ്റി കൺട്രോൾ സെൻറർ, ബിസിനസ്ഇ ൻകുബേഷൻ സെൻറർ, ട്രെയിനിങ് and ഇൻഫോർമേഷൻ സെന്റർ, റബർ പ്രോഡക്റ്റ്സ് എക്സിബിഷന് സെൻറർ, റബർ പ്രോഡക്റ്റ്സ് സ്റ്റെറിലൈസേഷൻ സെന്റർ ഇവയെക്കുറിച്ചെല്ലാം ഉള്ള വിവരങ്ങൾ കരിമ്പുഴ രാമൻ വിവരിച്ചു. ലോക കേരള സഭ മെമ്പർ ടി എൻ കൃഷ്ണകുമാർ ബിസിനസ് കമ്മ്യൂണിറ്റി മെമ്പേഴ്സിനെ യോഗത്തേക്കു സ്വാഗതം ചെയ്തു.

60 ഓളം നിക്ഷേപകർ പങ്കെടുത്ത യോഗത്തിൽ 8 ഓളം നിക്ഷേപകർ നിക്ഷേപത്തിന് താൽപര്യം എടുത്തു. 20 ഓളം നിക്ഷേപകർ കൂടുതൽ വിവരം ആരായുകയും താൽപര്യം പ്രകടിപ്പിക്കുകയുമുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!