ഉമ്മുൽ ഖുവൈൻ ബീച്ചിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി മു​ങ്ങി​മ​രി​ച്ചു.

A native of Perambra, Kozhikode drowned at Umm Al Quwain beach.

ഉമ്മുൽ ഖുവൈൻ ബീച്ചിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി മു​ങ്ങി​മ​രി​ച്ചു. കോഴിക്കോട് പേരാമ്പ്ര കൈതക്കൽ സ്വദേശി അർജുൻ (32) ആണ് ഉമ്മുൽ ഖുവൈൻ ബീച്ചിൽ മരണപ്പെട്ടത്.  കഴിഞ്ഞ വെള്ളിയാഴ്‌ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഭാര്യയും കൂട്ടുകാരുമൊന്നിച്ച് ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു.

ഭാര്യ: ദർശന. പേരാമ്പ്ര കൈതക്കൽ കണിയാൻകണ്ടി പ്രേമൻ-ഗീത ദമ്പതികളുടെ മകനാണ്. ഏകസ ഹോദരി അഞ്ജന അയർലൻഡിലാണ്. ഉമ്മുൽ ഖുവൈൻ ഹോസ്‌പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!