Search
Close this search box.

ടേസ്റ്റ് ആൻഡ് റോൾ റെസ്റ്റോറന്റ് അബുദാബിയിൽ ഫിറോസ് കുന്നംപറമ്പിൽ ഉദ്‌ഘാടനം ചെയ്തു

ടേസ്റ്റ് ആൻഡ് റോൾ റെസ്റ്റോറന്റ് അബുദാബിയിൽ ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ ഉദ്‌ഘാടനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു ഉദ്‌ഘാടനം. അബുദാബി മസാഫയിൽ മെഴ്സിഡസ് ബെൻസ് ഷോറൂമിന്‌ എതിർവശത്ത് പ്രവർത്തനം ആരംഭിച്ച റെസ്റ്റോറന്റ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് 5 ദിർഹത്തിനു ചിക്കൻ ദം ബിരിയാണി എന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. റഷീൽ പുളിക്കൽ (സീ ബ്രീസ് കാർഗോ) ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.

വർഷങ്ങളായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ഫിറോസ് കുന്നുംപറമ്പിൽ കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിനിയായ അനീഷ എന്ന സ്ത്രീയുടെ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ധനസമാഹരണം നടത്തി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. 20 മണിക്കൂർ കൊണ്ട് 47 ലക്ഷം രൂപയാണ് ഈ നിർധന യുവതിയുടെ ചികിത്സയ്ക്കായി സുമനസ്സുകളിൽ നിന്നും അദ്ദേഹം സ്വരൂപിച്ചു നൽകിയത്.

നിരവധി പാവപ്പെട്ട രോഗികൾക്ക് ചികിത്സയും അശരണരായ ആളുകൾക്ക് വീടും ലഭ്യമാക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ചു വരുന്ന നിസ്വാർത്ഥ പ്രവർത്തകനാണ് ഗൾഫ് മലയാളികൾക്കിടയിൽ സജീവമായി ഇടപെടുന്ന ഫിറോസ് കുന്നംപറമ്പിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!