പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജമാസികകൾ; മുന്നറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

ദുബായ്: പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജമാസികകൾക്കെതിരെ മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി. ദുബായ് മുനിസിപ്പാലിറ്റിയിലെ ബിസിനസ്സ് ഉടമകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുമായി ബന്ധമുണ്ടെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യക്തികൾ ‘മുനിസിപ്പാലിറ്റികളും യൂണിയൻ മാഗസിനും’ എന്ന പ്രസിദ്ധീകരണത്തിന് പരസ്യങ്ങൾ അഭ്യർത്ഥിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്നാണ് ദുബായ് മുൻസിപ്പാലിറ്റി ബിസിനസ് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയത്.

ദുബായ് മുനിസിപ്പാലിറ്റി ഏതെങ്കിലും പ്രത്യേക പ്രസിദ്ധീകരണം പ്രസിദ്ധീകരിക്കുകയോ സ്‌പോൺസർ ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും ദുബായ് മുനിസിപ്പാലിറ്റിയുടെ പേരിൽ പരസ്യങ്ങളോ വാണിജ്യ സ്‌പോൺസർഷിപ്പുകളോ ശേഖരിക്കാൻ ഒരു ബാഹ്യ ഏജൻസിക്കോ വ്യക്തിക്കോ അധികാരമില്ലെന്നും അധികൃതർ വിശദമാക്കി.

ദുബായ് മുനിസിപ്പാലിറ്റിയുടെ പേരോ ഐഡന്റിറ്റിയോ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!