Search
Close this search box.

രാഹുൽ ഗാന്ധിയുടെ യു.എ.ഇ.സന്ദർശന പ്രചരണാർത്ഥം തിരുവഞ്ചൂർ രാധാകൃഷ്ണൻ ദുബായിൽ

ഷാർജ: എ.ഐ.സി.സി.പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ യു.എ.ഇ.സന്ദർശനത്തിന്റെ പ്രചരണാർത്ഥം മുൻ മന്ത്രിയും, കോൺഗ്രസ്സ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA യു.എ.ഇയിലെത്തി.

ഷാർജ എയർപോട്ടിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി, ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി ,ബിജു അബ്രഹാം, അഡ്വ: വൈ.എ.റഹീം എന്നിവരുടെ നേതൃത്വത്തിൽ ഷാർജ എയർപോട്ടിൽ സ്വീകരിച്ചു.

ജനുവരി 11 നാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അദ്ദേഹത്തിൻറെ യു എ ഇ സന്ദർശനത്തിന് വാൻ രാഷ്ട്രീയ പ്രാധാന്യമാണ് നിരീക്ഷകർ കൽപ്പിക്കുന്നത്. സന്ദർശന പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി നേരത്തെ തന്നെ യു എ ഇയിൽ എത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts