ദുബായ്ക്കും അബുദാബിക്കും ഇടയിൽ യാത്ര ചെയ്യുന്ന വാഹന യാത്രക്കാർ E11 ഹൈവേയിൽ പുതിയ ഡാർബ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്
അബുദാബി നഗരത്തിന് പുറത്തേക്കു ടോൾ സംവിധാനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ദുബായ് -അബുദാബി ഹൈവേയിൽ ഗന്തൂത്തിലും, അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ അൽഖുറമിലുമാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഗേറ്റുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഇതുവരെ അബുദാബി ഐലൻഡിലേക്ക് പ്രവേശിക്കുന്ന 4 പ്രധാന പാലങ്ങളിൽ (ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, അൽ മഖ്‌ത, മുസഫ പാലങ്ങൾ) മാത്രമായിരുന്നു ടോൾ ഉണ്ടായിരുന്നത്. എന്നാൽ, ആദ്യമായാണു നഗരത്തിനു പുറത്തുള്ള ഹൈവേകളിൽ ഡാർബ് ഗേറ്റുകൾ സ്ഥാപിക്കുന്നത്.
പുതിയ ഗേറ്റുകൾ എന്നു മുതൽ പ്രവർത്തനക്ഷമമാകുമെന്നോ ഏതെല്ലാം വാഹനങ്ങൾക്കാണു ടോൾ ബാധകമാവുകയെന്നോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.






