അബുദാബി നാല് ഡാർബ് ടോൾ ഗേറ്റുകളുടെ പേര് മാറ്റിയതായി അധികൃതർ അറിയിച്ചു. വ്യക്തത മെച്ചപ്പെടുത്തുന്നതിനും വാഹനമോടിക്കുന്നവർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ആണ് പുതിയ ഐഡന്റിറ്റികളും പുതുക്കിയ പേരുകളും അവതരിപ്പിരിക്കുന്നത്.
- ഇതനുസരിച്ച് അൽ മഖ്ത പാലത്തിൽ സ്ഥിതി ചെയ്യുന്നതിനെ അൽ മഖ്ത ടോൾ ഗേറ്റ് (Al Maqta Toll Gate ) എന്നറിയപ്പെടും.
- മുസഫ പാലത്തിൽ സ്ഥിതി ചെയ്യുന്നതിനെ റബ്ദാൻ ടോൾ ഗേറ്റ് (Rabdan Toll Gate) എന്നറിയപ്പെടും.
- ഷെയ്ഖ് സായിദ് പാലത്തിൽ സ്ഥിതി ചെയ്യുന്നതിനെ സാസ് അൽ നഖ്ൽ ടോൾ ഗേറ്റ് ( Sas Al Nakhl Toll Gate ) എന്നറിയപ്പെടും.
- ഷെയ്ഖ് ഖലീഫ പാലത്തിൽ സ്ഥിതി ചെയ്യുന്നതിനെ അൽ സാദിയാത്ത് ടോൾ ഗേറ്റ് (Al Saadiyat Toll Gate ) എന്നറിയപ്പെടും.
ഓരോ ടോൾ ഗേറ്റിന്റെയും പേര് അതിന്റെ യഥാർത്ഥ സ്ഥാനവുമായി നന്നായി യോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റം. ഇത് ഡ്രൈവർമാർക്ക് റൂട്ടുകൾ വേഗത്തിൽ തിരിച്ചറിയാനും റോഡ് ശൃംഖലയിലൂടെ കൂടുതൽ എളുപ്പത്തിൽ സഞ്ചരിക്കാനും സഹായിക്കുന്നു.മൊത്തത്തിലുള്ള ഗതാഗത അവബോധം വർദ്ധിപ്പിക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ ആശയക്കുഴപ്പം കുറയ്ക്കുന്നതിനും ഇത് ഉദ്ദേശിച്ചുള്ളതാണ്.






