പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മെയ് 15 വ്യാഴാഴ്ച യുഎഇയിലേക്ക് പുറപ്പെടും. അഞ്ച് രാഷ്ട്രങ്ങളാണ് അദ്ദേഹം പര്യടനത്തിൽ സന്ദർശിക്കുന്നത് യു.എ.ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചയാണ് ഈ പര്യടനത്തിലെ ഏറ്റവും ശ്രദ്ധേയം. യു.എ ഇ സന്ദർശനത്തിന് ശേഷം മെയ് 20 വരെ നീളുന്ന പര്യടനത്തിൽ നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും.
ഊർജ്ജ മേഖലയിലെ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി യു.എ.ഇയിൽ എത്തുന്നത്.






