യുഎഇയുടെ എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിനായി പുതിയ പൈപ്പ്ലൈൻ പദ്ധതി വേഗത്തിലാക്കാൻ തീരുമാനം. 2027 ഓടെ വെസ്റ്റ്-ഈസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്ലൈനിന്റെ വിപുലീകരണം പൂർത്തിയാക്കാനാണ് യുഎഇ പദ്ധതിയിടുന്നത്, ഈ പദ്ധതിയിലൂടെ ഫുജൈറ വഴിയുള്ള കയറ്റുമതി ശേഷി ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റാൻ-യുഎസ്-ഇസ്രായേൽ യുദ്ധംമൂലം പ്രാദേശിക സാഹചര്യം കലുഷിതമായ സാഹചര്യത്തിലാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ എന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (ADNOC) നിർദേശം നൽകിയത്.






