അബുദാബി: യുഎഇയിൽ ഇന്ന് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. ചില സമയങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
ഇന്ന് രാജ്യത്തെ താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അബുദാബിയിൽ 27°C നും 40°C നും ഇടയിലും ദുബായിലും ഷാർജയിലും 26°C നും 39°C നും ഇടയിലുമായിരിക്കും താപനില. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിന്റെ വേഗത ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെയായേക്കാം. മെയ് 19 വരെ യുഎഇയിൽ പൊതുവെ സ്ഥിരതയുള്ള കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും പൊടി നിറഞ്ഞ കാലാവസ്ഥയും താപനിലയിലെ ഏറ്റക്കുറച്ചിലുകളും പ്രതീക്ഷിക്കാമെന്ന് എൻസിഎം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.






