ഷാർജയിലെ സർക്കാർ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Ai ) സഹായികളാൽ പ്രവർത്തിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കാനും അവയെ സംയോജിപ്പിക്കാനും ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉത്തരവിട്ടു.
ഗവൺമെന്റിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, AI- സഹായത്തോടെയുള്ള ഒരു ഗവൺമെന്റിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ഷാർജ എഐ അസിസ്റ്റന്റ് പ്രോഗ്രാമിന്റെ വികസനത്തിന് നേതൃത്വം നൽകാൻ ഷാർജ ഡിജിറ്റൽ വകുപ്പിനോട് ഷെയ്ഖ് സുൽത്താൻ നിർദ്ദേശിച്ചു.






