“സുഹൃത്തുക്കൾക്കും സഖ്യകക്ഷികൾക്കും” നൽകിയ “പിന്തുണയ്ക്കും പ്രതിബദ്ധതയ്ക്കും” യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ജി 7 ഉച്ചകോടിയിൽ വെച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നന്ദി പറഞ്ഞു.
ട്രംപിന്റെ പ്രതിബദ്ധത ഇല്ലായിരുന്നെങ്കിൽ, മുഴുവൻ മിഡിൽ ഈസ്റ്റും ഇന്ന് വളരെ വ്യത്യസ്തമായ സാഹചര്യത്തിലാകുമായിരുന്നുവെന്നും, യുഎഇ-യുഎസ് ബന്ധം കൂടുതൽ മികച്ചതാക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള പ്രാദേശിക സുരക്ഷയും ഉഭയകക്ഷി ബന്ധങ്ങളേയും കുറിച്ച് ഇരുവരും ചർച്ച ചെയ്തു.






