സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം കൂടുതൽ വേഗതയേറിയതും ആകർഷകവുമായ ഒരു ബദലാക്കി മാറ്റാനുള്ള പദ്ധതികളുമായി ദുബായ് മുന്നോട്ട് പോകുന്നു. ഇതിന്റെ ഭാഗമായി, 14.5 കിലോമീറ്റർ നീളമുള്ള പ്രത്യേക ബസ്-ടാക്സി ലെയ്ൻ പദ്ധതിയുടെ (Dedicated Bus and Taxi Lanes Project) 30 ശതമാനം പ്രവൃത്തികളും പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
നഗരത്തിലെ ആറ് പ്രധാന റോഡുകളെ ഉൾക്കൊള്ളുന്ന ഈ പദ്ധതി, ചില റൂട്ടുകളിൽ ബസ് യാത്രാ സമയം 59 ശതമാനം വരെ കുറയ്ക്കുന്നതിലൂടെയും തിരക്കേറിയ സമയങ്ങളിൽ സേവന വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിലൂടെയും ദൈനംദിന യാത്രാമാർഗ്ഗം ഗണ്യമായി ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി പൂർത്തിയാകുന്നതോടെ, ദുബായിലെ ബസുകൾക്കായി മാത്രമുള്ള റോഡ് ശൃംഖല 6.1 കിലോമീറ്ററിൽ നിന്ന് 20.6 കിലോമീറ്ററായി ഉയരും. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, അൽ നഹ്ദ സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നിവടങ്ങളിൽ ബസുകൾക്കും ടാക്സികൾക്കും മുൻഗണന നൽകുന്ന പ്രത്യേക യാത്രാ ഇടനാഴികളാണ് (priority corridors) ഇതിലൂടെ ഒരുങ്ങുന്നത്.
“സ്വകാര്യ കാറുകൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്നതിന് ആഗോളതലത്തിൽ നിലവിലുള്ള ഏറ്റവും ഫലപ്രദമായ ഗതാഗത മാർഗ്ഗങ്ങളിൽ ഒന്നാണ് ബസുകൾക്കും ടാക്സികൾക്കുമായി മാത്രമുള്ള പ്രത്യേക ലെയ്നുകളെന്ന് ആർ.ടി.എ (RTA) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു






