ബാഡ്മിന്റൺ കളിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തൃത്താല സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു.
സൗത്ത് തൃത്താല ആടുവളവ് പരേതനായ കൊപ്പത്ത് കുഞ്ഞിമാൻ മകൻ അൻവർ സാദിഖ് (42) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ദുബായിൽ വെച്ച് ഷട്ടിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം കുടുംബസമേതം ദുബൈയിൽ താമസിച്ച് വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കെത്തിക്കും.






