ദുബായിൽ ഡ്രൈവറില്ലാ ടാക്സി സർവീസുകൾ വ്യാപിപ്പിക്കുന്നു ; ആദ്യ ഘട്ടത്തിൽ യാത്ര തികച്ചും സൗജന്യമായി ആസ്വദിക്കാം!

Driverless taxi services are expanding in Dubai enjoy completely free rides during the initial phase!

സ്മാർട്ട് യാത്രാ സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിലെ ജനപ്രിയ മേഖലകളായ ഉം സുഖീം, ജുമൈറ എന്നിവിടങ്ങളിൽ ഡ്രൈവറില്ലാ ടാക്സികളുടെ (Autonomous taxi) പൊതുജന സർവീസ് ആർ.ടി.എ (RTA) ആരംഭിച്ചു.

സാങ്കേതികവിദ്യ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയുന്നതിനായി ആദ്യ ഘട്ടത്തിൽ ഈ ഡ്രൈറില്ലാ ടാക്സി യാത്രകൾ തികച്ചും സൌജന്യമായാണ് (Free rides) ഒരുക്കിയിരിക്കുന്നത്. “നിങ്ങളുടെ അടുത്ത യാത്ര ഡ്രൈവറില്ലാതെ ആകാം, നിലവിൽ ഇത് സൗജന്യമാണ്,” എന്ന് ആർ.ടി.എ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

പ്രമുഖ ടാക്സി ആപ്പായ യൂബർ (Uber), കൂടാതെ അപ്പോളോ ഗോ (Apollo Go) എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പൊതുജനങ്ങൾക്ക് ഈ സ്വയംഭരണ വാഹനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.

അപ്പോളോ ഗോ (Apollo Go), പ്രമുഖ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതിക കമ്പനിയായ വീറൈഡ് (WeRide) എന്നിവരുമായി പങ്കാളിത്തത്തിലാണ് ആർ.ടി.എ ഈ അത്യാധുനിക സർവീസ് നടത്തുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള റോൾഔട്ടിന്റെ മുന്നോടിയായാണ് ഈ പൊതുജന ലോഞ്ച്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആകെ 100 ഡ്രൈവർലില്ലാ വാഹനങ്ങളാണ് ദുബായിലെ ഗതാഗത ശൃംഖലയിലേക്ക് അവതരിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ആവശ്യക്കാർ കൂടുന്നതനുസരിച്ച് ഈ വാഹനങ്ങളുടെ എണ്ണം ഘട്ടങ്ങളായി വർദ്ധിപ്പിക്കും.

ദുബായ് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ പുതിയ നടപടി. മികച്ച അടിസ്ഥാന സൗകര്യങ്ങളും കൃത്യമായ നിയമ ചട്ടക്കൂടുകളും ഉപയോഗിച്ച് ലോകത്തെ ഡ്രൈവറില്ലാ യാത്രാ സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റുക എന്നതാണ് ഇതിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!