കെ. സി വേണുഗോപാൽ ഇടപെട്ടു : ദുബായിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയായി

K.S.I. Venugopal intervenes: Steps have been taken to repatriate the mortal remains of a Malayali expatriate who passed away in Dubai.

ദുബായിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയായി.
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി സ്വദേശിയായ യുവാവിനെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. പഞ്ചായത്ത് രണ്ടാം വാർഡ് പാപ്പാളി പനയിൽ ജങ്ഷനു സമീപം വലിയ വീട്ടിൽ ശിവദാസിന്റെ മകൻ ഷിൻദാസിനെ (26) യാണ് മരിച്ചതായി കണ്ടെത്തിയതായി നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

ദുബായിൽ എക്സ്പേർട്ട് പ്ലസ് എന്ന റിക്രൂട്ടിങ് കമ്പ നിയിൽ ആറുമാസം മുൻപ് ജോലിക്കായി പോയ ഷിൻദാസിനെപ്പറ്റി കുറച്ചുനാളായി അറിവൊന്നും ഉ ണ്ടായിരുന്നില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം ഷിൻദാസിന്റെ ബന്ധു തിരുവനന്തപുരത്തെ ദുബായ് എംബസിയിൽ രേഖാമൂലം പരാതി നൽകിയിരുന്നു.

ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ കായംകുളം സ്വ ദേശിയും ദുബായിൽ ജോലിനോക്കുന്നതുമായ യു വാവാണ് ഷിൻദാസിൻ്റെ മൃതദേഹം ദുബായ് പോലീ സിന്റെ മോർച്ചറിയിൽ സൂക്ഷിക്കുന്നതായി നാട്ടിൽ ബന്ധുകളെ അറിയിച്ചത്. തുടർന്ന്, ഷിൻദാസിൻ്റെ സ്പോൺസറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധി ച്ചില്ല. ഓട്ടോറിക്ഷാ ഡ്രൈവറാണ് പിതാവ് ശിവദാസ്. അമ്മ: പരേതയായ മധുബാല. ഷിംദാസ് (ബി.എസ്. എഫ്.) ഏക സഹോദരനാണ്.

മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടി ലോകസഭയിലെ പബ്ലിക് സർവീസ് കമ്മറ്റിയുടെ ചെയർമാൻ ആയ കോൺഗ്രസ്സ് നേതാവ് കെ. സി വേണുഗോപാൽ ഇടപെടുകയും യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ്, എംബസികളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗതയിലാക്കാൻ ശ്രമിക്കുകയും ചെയ്തു. സലാം പാപ്പിനിശേരി ഇക്കാര്യത്തിൽ സഹകരിച്ചു. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ട് പോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!