റാസൽഖൈമയ്ക്കും ദുബായിക്കുമിടയിൽ യാത്ര ചെയ്യുന്നവർക്കായി ഇന്ന് തിങ്കളാഴ്ച മുതൽ പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അവതരിപ്പിച്ച പുതിയ സമയക്രമം അനുസരിച്ച് ഇരുദിശകളിലേക്കും പ്രതിദിനം 19 സർവീസുകൾ വീതം ഉണ്ടാകും.
ഓഗസ്റ്റ് 24 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഷെഡ്യൂൾ പ്രകാരം പ്രവർത്തന സമയം നീട്ടുകയും രണ്ട് എമിറേറ്റുകൾക്കുമിടയിൽ കൂടുതൽ ഡയറക്ട് സർവീസുകൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇത് റസൽഖൈമയിൽ നിന്ന് നേരത്തെ പുറപ്പെടുന്നവർക്കും ദുബായിൽ നിന്ന് രാത്രി വൈകി മടങ്ങുന്നവർക്കും ഏറെ സഹായകരമാകും.
റസൽഖൈമയിൽ നിന്നുള്ള ആദ്യ ബസ് രാവിലെ 5 മണിക്ക് പുറപ്പെടും. ദുബായിൽ നിന്നുള്ള അവസാന ബസ് രാത്രി 11.30-നായിരിക്കും. ദുബായിലേക്ക് ആറ് ഡയറക്ട് ബസുകളാണ് സർവീസ് നടത്തുന്നത്.
റാസൽഖൈമയിൽ നിന്നുള്ള സമയക്രമം: ഡയറക്ട് സർവീസുകൾ: രാവിലെ 5:00, 6:00, 7:00, 8:00, വൈകുന്നേരം 3:30, 5:30.
ഷാർജ വഴിയുള്ള സർവീസുകൾ: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 3:00 വരെയും, വൈകുന്നേരം 4:00, 5:00, 6:00, 7:00, 8:00.
ഉമ്മുൽ ഖുവൈൻ, അജ്മാൻ, ഷാർജ വഴിയുള്ള സർവീസ് : രാത്രി 9:00 (അവസാന സർവീസ്).
ദുബായിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി, രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെ ഉം അൽ ഖുവൈൻ വഴിയുള്ള ബസ് സർവീസുകൾ ഓരോ മണിക്കൂറിലും ഉണ്ടായിരിക്കും. രാവിലെ 7:30 മുതൽ വൈകുന്നേരം 5:30 വരെ ഓരോ മണിക്കൂർ ഇടവിട്ട്. കൂടാതെ വൈകുന്നേരം 6:30, 7:30, 8:30, 9:30, 10:30, രാത്രി 11:30.
ഡയറക്ട് സർവീസുകൾ: വൈകുന്നേരം 6:00, രാത്രി 8:00.
റസൽഖൈമ തങ്ങളുടെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെയും അയൽ എമിറേറ്റുകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ നടപടി.
ഈ വർഷം ആദ്യം അൽ നഖീലിനും മനാർ മോളിനും ഇടയിലുള്ള ‘പർപ്പിൾ റൂട്ട്’ അതോറിറ്റി പുനരാരംഭിച്ചിരുന്നു. പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് 14 കിലോമീറ്റർ ദൂരവും 9 സ്റ്റോപ്പുകളും കൂട്ടിച്ചേർത്താണ് ഈ റൂട്ട് വികസിപ്പിച്ചത്.
ജൂൺ 3-ന് പ്രവർത്തനം ആരംഭിച്ച ഈ പാതയിൽ പ്രതിദിനം 12 ട്രിപ്പുകളുണ്ട്. അൽ നഖീലിനെ ഉബൈദ അള്ളാ ആശുപത്രി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റസൽഖൈമ, റസൽഖൈമ ഹോസ്പിറ്റൽ, മനാർ മൾ എന്നിവയുമായി ഈ സർവീസ് ബന്ധിപ്പിക്കുന്നു.






