യു എ ഇയിൽ ബാക്ക്-ടു-സ്‌കൂൾ സീസൺ: ഡിസ്‌കൗണ്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്

US attempt is to mask its failures: Iran claims full control over the Strait of Hormuz.

യു എ ഇയിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കാനിരിക്കെ, ബാക്ക്-ടു-സ്‌കൂൾ ഓഫറുകളിലെ ഡിസ്‌കൗണ്ടുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും, ഓൺലൈൻ വ്യാപാര സൈറ്റുകളുടെ വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്നും, സാധനങ്ങൾ വാങ്ങുമ്പോൾ കുട്ടികളെക്കൂടി ഭാഗമാക്കണമെന്നും അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

സ്കൂൾ തുറക്കുന്ന സീസണിന് മുന്നോടിയായി റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ തങ്ങളുടെ പതിവ് പരിശോധനാ ക്യാമ്പെയ്‌നുകൾ ശക്തമാക്കിയതായി ദുബായ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് എസ്റ്റാബ്ലിഷ്‌മെന്റിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിംഗ് ഡയറക്ടർ അഹമ്മദ് അഹ്‌ലി ദുബായ് റേഡിയോയുടെ ‘ഡയറക്ട് ലൈൻ’ പരിപാടിയിൽ പറഞ്ഞു.

ബാക്ക്-ടു-സ്‌കൂൾ പ്രചാരണത്തിൽ പങ്കെടുക്കുന്ന കടകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും, ബാഗുകൾ, വസ്ത്രങ്ങൾ, കടലാസുകൾ, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ എന്നിവയിൽ കൂടുതൽ ഓഫറുകൾ വ്യാപാരികൾ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ ഡിസ്‌കൗണ്ടുകൾക്കും വകുപ്പിന്റെ അനുമതിയും ആവശ്യമായ പെർമിറ്റുകളും ഉണ്ടായിരിക്കണം. ഡിസ്‌കൗണ്ടിന് മുമ്പും ശേഷവുമുള്ള വിലയും എത്ര ശതമാനം കിഴിവ് ലഭിക്കുന്നുവെന്ന വിവരവും റീട്ടെയിലർമാർ ഓരോ ഉൽപ്പന്നത്തിലും വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുണ്ട്.

25 ശതമാനം മുതൽ 75 ശതമാനം വരെ ഡിസ്‌കൗണ്ടുകൾ പരസ്യപ്പെടുത്തുമ്പോൾ ഈ നിബന്ധന വളരെ പ്രധാനമാണെന്നും, ഓഫറുകൾ യഥാർത്ഥത്തിൽ ഉപഭോക്താവിന് ലാഭകരമാണോ എന്ന് മനസിലാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ വ്യാപാരികളുടെ വിശ്വസനീയത ഉറപ്പാക്കുക

ഇ-കോമേഴ്‌സ് വ്യാപകമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ, സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് വെബ്‌സൈറ്റുകളുടെ വിശ്വസനീയതയും രജിസ്ട്രേഷനും ആവശ്യമായ ലൈസൻസുകളും പരിശോധിക്കാൻ അഹ്‌ലി ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.

“മുൻപരിചയമില്ലാത്ത ഒരു കമ്പനിയുമായോ വെബ്‌സൈറ്റുമായോ ഇടപാട് നടത്തുന്ന ആദ്യത്തെ ആളാകരുത്,” പേയ്‌മെന്റ് വിവരങ്ങൾ നൽകുന്നതിനോ ഓർഡർ നൽകുന്നതിനോ മുമ്പ് ഓൺലൈൻ വിൽപ്പനക്കാരെക്കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌കൂൾ ബാഗുകളും മറ്റ് സാധനങ്ങളും വാങ്ങുമ്പോൾ അവയുടെ വലിപ്പവും അളവുകളും കുട്ടികൾക്ക് അനുയോജ്യമാണോ എന്ന് ഉൽപ്പന്ന വിവരണം (product description) വായിച്ച് മനസിലാക്കണം. കൂടാതെ, സാധനങ്ങൾ തിരിച്ചെടുക്കുന്നതിനും മാറ്റ വാങ്ങുന്നതിനുമുള്ള നയങ്ങളും (exchange & return policies), അതിന് അധിക ഡെലിവറി ചാർജുകൾ ഈടാക്കുമോ എന്നും മുൻകൂട്ടി പരിശോധിക്കണം.

കുട്ടികളെ ബജറ്റ് തയ്യാറാക്കാൻ പഠിപ്പിക്കുക

ഉപഭോക്തൃ അവബോധം ചെറുപ്പത്തിലേ വളർത്തിയെടുക്കണമെന്നും, പ്രൈമറി മുതൽ സെക്കൻഡറി വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കുമായി അവബോധ ക്യാമ്പെയ്നുകൾ വിപുലീകരിക്കുന്നുണ്ടെന്നും അഹ്‌ലി പറഞ്ഞു.

ബാഗ്, പെൻസിൽ ബോക്സ്, ലഞ്ച് ബാഗ്, പേനകൾ, റൂളറുകൾ തുടങ്ങി തങ്ങൾക്ക് ആവശ്യമായ സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെടാൻ രക്ഷിതാക്കളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മുതിർന്ന കുട്ടികൾക്ക് നിശ്ചിത ബജറ്റ് നൽകി, ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്ത് പണം എങ്ങനെ ഉപയോഗിക്കണമെന്ന് സ്വയം തീരുമാനിക്കാൻ അവസരം നൽകാം.

“ഉദാഹരണത്തിന്, ഒരു കുട്ടി ഗുണനിലവാരമുള്ള ബാഗിനായി കൂടുതൽ പണം ചിലവഴിച്ച് മറ്റ് സാധനങ്ങളിൽ ലാഭിക്കാൻ ആഗ്രഹിച്ചേക്കാം. എന്നാൽ മറ്റൊരു കുട്ടി ലഞ്ച് ബാഗിനോ പെൻസിൽ ബോക്സിനോ ആയിരിക്കും കൂടുതൽ മുൻഗണന നൽകുന്നത്,” അഹ്‌ലി പറഞ്ഞു.

നിറമോ രൂപഭംഗിയോ മാത്രം നോക്കി സാധനങ്ങൾ തിരഞ്ഞെടുക്കാതെ, ഗുണനിലവാരം, വില, ഉപയോഗപ്രദമായ സവിശേഷതകൾ എന്നിവ അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യാൻ കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാതികൾ എങ്ങനെ നൽകാം?

പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പ്രവർത്തിക്കുന്ന ‘കൺസ്യൂമർ ഹാപ്പിനസ് സെന്ററുകളെ’ ഉപഭോക്താക്കൾക്ക് ആദ്യം സമീപിക്കാവുന്നതാണ്. ഏകദേശം 150 പ്രധാന ഔട്ട്‌ലെറ്റുകളുമായി സഹകരിച്ചാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളതെന്ന് അഹ്‌ലി പറഞ്ഞു.

അവിടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിലോ അല്ലെങ്കിൽ ഇത്തരം സെന്ററുകൾ ലഭ്യമല്ലെങ്കിലോ, ഉപഭോക്താക്കൾക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിനെ 600545555 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ consumerrights.gov.ae എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!