ദുബായിലെ പ്രധാന റോഡിലെ കാത്തിരിപ്പ് സമയം 15% വരെ കുറച്ച് ദുബായ് ആർ.ടി.എ.
പ്രാദേശിക റോഡ് നെറ്റ്വർക്കിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നടത്തിയ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതുവഴി തിരക്കേറിയ സമയങ്ങളിലെ (Peak hours) യാത്രാസമയം 15 ശതമാനം വരെ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
അൽ ഖിയാദ ജങ്ഷൻ നവീകരണം: അൽ ഖിയാദ ജങ്ഷനിൽ നിന്ന് അബു ഹെയ്ൽ, സലാഹുദ്ദീൻ തെരുവുകളിലേക്കുള്ള റോഡുകളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയത്. ദുബായ് ഭാഗത്തുനിന്ന് അൽ ഇത്തിഹാദ് റോഡിലൂടെ എത്തുന്ന വാഹനങ്ങൾക്കായി പുതിയ ലെഫ്റ്റ്-ടേൺ ലെൻ (Left-turn lane) ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.
ഗതാഗത ശേഷി വർദ്ധിച്ചു: ജങ്ഷന്റെ ലേഔട്ടിലും ട്രാഫിക് സിഗ്നലുകളിലും വരുത്തിയ മാറ്റങ്ങൾ വാഹനങ്ങളുടെ സുഗമമായ ഒഴുക്കിനും റോഡിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിച്ചു. അൽ ഇത്തിഹാദ് റോഡും സമീപത്തെ റോഡ് നെറ്റ്വർക്കുകളും തമ്മിലുള്ള യാത്രാ നീക്കങ്ങൾ ഇതിലൂടെ കൂടുതൽ ലളിതമായി.
أنجزت #هيئة_الطرق_و_المواصلات تحسينات مرورية عند تقاطع القيادة باتجاه شارعي أبو هيل وصلاح الدين، شملت إضافة مسار جديد للانعطاف يساراً من شارع الاتحاد للقادمين من #دبي، إلى جانب تحديث التقاطع والإشارات الضوئية، لتعزيز انسيابية الحركة وتسهيل تنقل المركبات.
وأسهمت هذه التحسينات في… pic.twitter.com/MDVpgLGk5p
— RTA (@rta_dubai) September 5, 2026






