ക്ലീൻ യു.എഇ (Clean UAE) കാമ്പെയ്ന്റെ രജതജൂബിലി പ്രഖ്യാപനത്തോടനുബന്ധിച്ച്, മാലിന്യ നിർമ്മാർണ്ണ രംഗത്ത് പുത്തൻ സാങ്കേതികവിദ്യകളുമായി ദുബായ്. മാലിന്യത്തെ കേവലം ഉപേക്ഷിക്കേണ്ട ഒന്നായി കാണുന്നതിന് പകരം പുനരുപയോഗയോഗ്യമായ വിഭവമായി കണക്കാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.
മാലിന്യ ശേഖരണം കൂടുതൽ കൃത്യതയുള്ളതാക്കാൻ ലക്ഷ്യമിട്ട് ദുബായിലെ ട്രക്കുകളിലും കളക്ഷൻ വാഹനങ്ങളിലും പുതിയ വെയിറ്റ് സെൻസറുകളും ട്രാക്കിംഗ് ആപ്പുകളും ഉൾപ്പെടുത്തുന്നു.
മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ച് ഊർജ്ജമാക്കി മാറ്റുന്നതിനും സാമ്പത്തിക മൂല്യമുള്ള വസ്തുക്കളാക്കി മാറ്റുന്നതിനുമുള്ള ‘തഹ്വീൽ’ (Tahweel) പോലുള്ള ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് പിന്തുണയേകുന്നതാണ് പുതിയ നീക്കം.
ദുബായ് അൽ ഖൂറി സ്കൈ ഗാർഡൻ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് എമിറേറ്റ്സ് എൻവയോൺമെന്റൽ ഗ്രൂപ്പ് (EEG) കാമ്പെയ്ന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ചത്. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ (MOCCAE) പിന്തുണയോടെയാണ് പദ്ധതികൾ പുരോഗമിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ 11 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ കാമ്പെയ്ന്റെ ഭാഗമായി ലക്ഷക്കണക്കിന് കിലോഗ്രാം മാലിന്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്






