സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി നിര്യാതനായി. ഷാർജ ഭരണാധികാരിയുടെ കോർട്ടാണ് ഇന്ന് വെള്ളിയാഴ്ച മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് അബ്ദുറഹ്മാൻ ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരനാണ്.
ഇന്ന് വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജ കിംഗ് ഫൈസൽ പള്ളിയിൽ ഖബറടക്ക നമസ്കാരം നടക്കും. തുടർന്ന് അൽ ജുബൈൽ ഖബർസ്ഥാനിലാണ് ഖബറടക്കം.
നിര്യാണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വെള്ളിയാഴ്ച മുതൽ ഇത് നിലവിൽ വന്നു.






