യു.എ.ഇ-യിലെ പ്രമുഖ ബ്യൂട്ടി, ഫാഷൻ റീട്ടെയിലർ ബ്രാൻഡായ എക്സ്പ്രഷൻസിന് (Xpressions) 2026-ലെ ‘മോസ്റ്റ് അഡ്മയേർഡ് റെസ്പോൺസിബിൾ റീട്ടെയിലർ ഓഫ് ദി ഇയർ’ (Most Admired Responsible Retailer of the Year 2026) പുരസ്കാരം. സെപ്റ്റംബർ 16-ന് ദുബായിലെ ജെ.ഡബ്ല്യു. മാരിയറ്റ് ഹോട്ടൽ മറീനയിൽ നടന്ന ഇമേജസ് റീട്ടെയിൽഎംഇ അവാർഡ് (IMAGES RetailME Awards) ദാന ചടങ്ങിലാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.
എക്സ്പ്രഷൻസ് ചെയർപേഴ്സൺ രശ്മി കൽവാനി പാണ്ഡ്യ, ചീഫ് സെയിൽസ് ഓഫീസർ റഹീം മീത്തലെ, ഹെഡ് ഓഫ് മാർക്കറ്റിംഗ് രാകേഷ് രാമകൃഷ്ണൻ എന്നിവർ ചേർന്ന് കമ്പനിക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.
ഒക്ടോബർ 30-ന് തങ്ങളുടെ 28-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിലാണ് എക്സ്പ്രഷൻസിനെ തേടി ഈ സുപ്രധാന നേട്ടമെത്തുന്നത്. 1998-ൽ സ്ഥാപിതമായതുമുതൽ യു.എ.ഇ-യുടെ റീട്ടെയിൽ മേഖലയ്ക്കൊപ്പം വളർന്ന എക്സ്പ്രഷൻസ്, നേരിട്ടുള്ള സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിൽ എപ്പോഴും മുൻപന്തിയിലാണ്.

ഗുണനിലവാരവും മിതമായ നിരക്കും ഉറപ്പാക്കുന്നതിനായുള്ള കമ്പനിയുടെ കാഴ്ചപ്പാടാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. “വിശ്വാസ്യതയും മിതമായ നിരക്കും സംഗമിക്കുന്നിടം” (“Where Authenticity Meets Affordability”) എന്ന തത്വത്തിലൂന്നി, അംഗീകൃത ബ്രാൻഡുകളിൽ നിന്നും വിതരണക്കാരിൽ നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിച്ചാണ് എക്സ്പ്രഷൻസ് തങ്ങളുടെ ഉപഭോക്താക്കൾക്ക് സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വാച്ചുകൾ, ഫാഷൻ ആക്സസറികൾ തുടങ്ങിയവ നൽകുന്നത്.
ചെയർപേഴ്സൺ രശ്മി കൽവാനി പാണ്ഡ്യയുടെ നേതൃത്വവും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രകാശ് ബംബാനിയുടെ മികച്ച പ്രവർത്തന മികവും ഈ നേട്ടത്തിന് അടിത്തറ പാകി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായ തങ്ങളുടെ ജീവനക്കാർക്കും, നിരന്തരമായ പിന്തുണ നൽകുന്ന ഉപഭോക്താക്കൾക്കും പങ്കാളികൾക്കും, ഈ അംഗീകാരം നൽകിയതിന് ഇമേജസ് റീട്ടെയിൽഎംഇ-ക്കും എക്സ്പ്രഷൻസ് നന്ദി അറിയിച്ചു.
വരും വർഷങ്ങളിലും വിശ്വസ്തരായ വിതരണക്കാരിൽ നിന്ന് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിൽ എത്തിക്കാനും, മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും എക്സ്പ്രഷൻസ് ലക്ഷ്യമിടുന്നു.






