അബുദാബിയിൽ ഹരിതഗൃഹ വാതക പുറന്തള്ളൽ റിപ്പോർട്ടിംഗ് നിർബന്ധമാക്കി; പുതിയ ഉത്തരവുമായി എൻവയോൺമെന്റ് ഏജൻസി

Abu Dhabi introduces mandatory greenhouse gas verification system for facilities

അബുദാബി എൻവയോൺമെന്റ് ഏജൻസി (EAD) എമിറേറ്റിലെ ഹരിതഗൃഹ വാതക (Greenhouse Gas) ബഹിർഗമനം കൃത്യമായി നിരീക്ഷിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി 2026-ലെ മൂന്നാം നമ്പർ പ്രമേയം (Resolution No. 3 of 2026) വഴി നിർബന്ധിത ചട്ടക്കൂട് നിലവിൽ വരുത്തി. വ്യാവസായിക-ഊർജ്ജ മേഖലകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ നിരീക്ഷിക്കുന്നതിനും (Measurement), റിപ്പോർട്ട് ചെയ്യുന്നതിനും (Reporting), സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള (Verification) അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘MRV’ സംവിധാനത്തിന് ഇതോടെ തുടക്കമായി.

ഊർജ്ജ-വ്യാവസായിക മേഖലകളിൽ വാർഷിക സ്കോപ്പ്-1 കാർബൺ ബഹിർഗമനം 25,000 ടണ്ണോ അതിൽ കൂടുതലോ വരുന്ന പ്രധാന നിർമ്മാണ/പ്രവർത്തന സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുന്നത്. ഈ സ്ഥാപനങ്ങൾ തങ്ങളുടെ ആകെ ബഹിർഗമന വിവരങ്ങൾ അക്രഡിറ്റേഷൻ നേടിയ സ്വതന്ത്ര വിദഗ്ദ്ധർ വഴി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ടുകളായി വേണം സമർപ്പിക്കാൻ.

ഇതിനായി അത്യാധുനിക സാങ്കേതികവിദ്യയും അനലിറ്റിക്‌സും ഉൾപ്പെടുത്തിയുള്ള പ്രത്യേക ഡിജിറ്റൽ ബഹിർഗമന ഡാറ്റാബേസ് EAD തയ്യാറാക്കിയിട്ടുണ്ട്. യു.എ.ഇയുടെ ‘നെറ്റ് സീറോ 2050’ (Net Zero 2050) സ്ട്രാറ്റജിയുടെ ഭാഗമായും, 2027-ഓടെ എമിറേറ്റിലെ കാർബൺ ബഹിർഗമനത്തിൽ 22 ശതമാനം കുറവ് വരുത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായുമാണ് ഈ നീക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!