യുഎഇയിൽ നാളെ സെപ്റ്റംബർ 26 ശനിയാഴ്ച വരണ്ടതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം ഉയരുന്നത് ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞിന് (Fog / Mist) വഴിവെച്ചേക്കാം. അബുദാബിയിലും ദുബായിലും ശനിയാഴ്ച ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
നാളെ പൊതുവെ അനുകൂല കാലാവസ്ഥയായിരിക്കുമെങ്കിലും ഭാഗികമായി മേഘാവൃതമായിരിക്കും. രാത്രിയിലും ഞായറാഴ്ച പുലർച്ചെയും ഈർപ്പം (Humidity) വർദ്ധിക്കുന്നതോടെ ചില തീരദേശ, ആഭ്യന്തര മേഖലകളിൽ കാഴ്ചപരിധി കുറയ്ക്കുന്ന രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെടാം.
ഇന്ന് വെള്ളിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അൽ ദഫ്ര മേഖലയിലെ അൽ ഗുവൈഫാറ്റിലായിരുന്നു (Al Gheweifat – 45.8°C).
നാളെ മണിക്കൂറിൽ 10 മുതൽ 20 കി.മീ വേഗതയിൽ തെക്ക്-കിഴക്ക് മുതൽ വടക്ക്-കിഴക്ക് ദിശയിലേക്ക് നേരിയ കാറ്റടിക്കും. ഇത് ചില സമയങ്ങളിൽ 30 കി.മീ വരെ ഉയർന്നേക്കാം.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും (Slight). കടൽമാർഗ്ഗ യാത്രകൾക്ക് തടസ്സമില്ല. യാത്രക്കാർക്കുള്ള നിർദ്ദേശം: പുലർച്ചെ വാഹനമോടിക്കുന്നവർ കാഴ്ചപരിധി കുറയുന്ന സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.






